06
Nov 2024
Fri
06 Nov 2024 Fri
woman dies after fallen from train in Kozhikkode

കോഴിക്കോട് പയ്യോളിയില്‍ മാതാപിതാക്കള്‍ക്കൊപ്പം യാത്രചെയ്യവെ ട്രെയിനില്‍ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം ചേലേന്ദ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്‌മണ്യന്‍-ഗിരിജ ദമ്പതികളുടെ മകള്‍ ജിന്‍സി(26)ആണ് മരിച്ചത്. വെള്ളി രാവിലെ ആറോടെയാണ് അപകടം. ട്രെയിന്‍ മൂരാട് റെയില്‍വേ ഗേറ്റിനു സമീപമെത്തിയപ്പോള്‍ ജിന്‍സി താഴേക്ക് വീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാതാപിതാക്കള്‍ക്കൊപ്പം കണ്ണൂരിലെത്തി സുഹൃത്തിനെ സന്ദര്‍ശിച്ചു തിരികെ വരുമ്പോഴായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. ലിന്‍സിയാണ് സഹോദരി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക