20
Sep 2026
Sun
20 Sep 2026 Sun

കോട്ടയം തീക്കോയി വേലത്തുശ്ശേരിയില്‍ മണ്ണിടിഞ്ഞ് വീണ് ഇരുചക്ര വാഹന യാത്രികയ്ക്ക് ദാരുണാന്ത്യം. ചെന്നൈ ജവഹർ നഗർ സ്വദേശിനി സംഗീത (35) ആണ് മരിച്ചത്.തമിഴ്‌നാട്ടില്‍നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ രണ്ട് സ്ത്രീകളാണ് അപകടത്തില്‍പ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈരാറ്റുപേട്ട–വാഗമണ്‍ റോഡില്‍ വേലത്തുശ്ശേരി പള്ളിക്ക് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ഇരുവരും വാഗമണ്ണിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഒരാളെ രക്ഷപ്പെടുത്തി.

അതിനിടെ, കോട്ടയം പെരിങ്ങളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 80കാരനായ ജോസഫ്മരിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ രക്ഷപ്പെടുത്തി.

ALSO READ:തട്ടിക്കൊണ്ടുപോകൽ നാടകം പൊളിഞ്ഞപ്പോൾ പുറത്തായത് ഫാമിൽ പ്രവർത്തിച്ച വ്യാജ സർവകലാശാല; ചെയർമാൻ ചായക്കടക്കാരനായ നിരക്ഷരൻ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക