06
Sep 2024
Tue
06 Sep 2024 Tue
woman falls asleep on railway tracks while waiting to commit suicide

ട്രെയിനു തലവച്ച് ആത്മഹത്യ ചെയ്യാന്‍ റെയില്‍പാളത്തില്‍ കാത്തിരുന്ന യുവതി ഉറങ്ങിപ്പോയി. പാളത്തില്‍ കിടക്കുന്ന യുവതിയെ കണ്ട് ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്ക് ചെയ്ത് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ യുവതിയെ രക്ഷിക്കാനായി. ബിഹാറിലെ മോട്ടിഹാരിയിലാണ് വിചിത്രമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജീവനൊടുക്കാനായി ചാകിയ റെയില്‍വേ സ്‌റ്റേഷനിലെത്തിയ യുവതി പാളത്തില്‍ തല വച്ച് കിടന്നെങ്കിലും ട്രെയിന്‍ വരാന്‍ വൈകിയതോടെ ഉറങ്ങിപ്പോവുകയായിരുന്നുവെന്നാണ് നിഗമനം. എമര്‍ജന്‍സി ബ്രേക്കിട്ട ട്രെയിന്‍ യുവതിയുടെ തൊട്ടടുത്തെത്തിയാണ് നിന്നത്. എന്നാല്‍ ഗാഢനിദ്രയിലായിരുന്ന യുവതി ഇതൊന്നുമറിഞ്ഞില്ല.

തുടര്‍ന്ന് സമീപത്തുണ്ടായിരുന്നവര്‍ എത്തി യുവതിയെ ഉറക്കത്തില്‍ നിന്ന് തട്ടിവിളിക്കുകയും ബലംപ്രയോഗിച്ച് ഇവിടെ നിന്നു മാറ്റുകയുമായിരുന്നു. ഇതോടെ ട്രെയിന്‍ യാത്ര തുടരുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക