20
Jul 2025
Sat
20 Jul 2025 Sat
woman found dead in Kozhikkode

കോഴിക്കോട് മാറാട് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോതീശ്വരം സ്വദേശി ഷിംന (31)ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ഭര്‍ത്താവ് പ്രശാന്ത് സ്ഥിരം മദ്യപിച്ചെത്തി ഷിംനയെ മര്‍ദ്ദിച്ചിരുന്നുവെന്ന് യുവതിയുടെ അമ്മാവന്‍ രാജു വെളിപ്പെടുത്തി. മര്‍ദ്ദനത്തിനെതിരേ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ഷിംന തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപദ്രവം താങ്ങാനാവാതെ യുവതി ജീവനൊടുക്കാന്‍ മുമ്പും ശ്രമിച്ചിരുന്നു. അന്ന് വീട്ടില്‍ വന്നു താമസിച്ചെങ്കിലും ഭര്‍ത്താവുമായി സംസാരിച്ച് മാറാടിലേക്ക് തിരികെ പോവുകയായിരുന്നു രാജു വ്യക്തമാക്കി.

ALSO READ: 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച വ്‌ലോഗര്‍ മുഹമ്മദ് സാലി അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക