06
Jan 2024
Thu
06 Jan 2024 Thu

കാസര്‍കോട്: ഒന്നരമാസം മുമ്പ് വിവാഹിതയായ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് കാപ്പില്‍ കോടി റോഡിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദിന്റെയും സുബൈദയുടെയും മകള്‍ വി.എസ് തഫ്‌സീനയാണ് (27) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കാപ്പില്‍ പുഴയിലാണ് നാട്ടുകാര്‍ യുവതിയെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ബേക്കല്‍ പൊലീസ് എത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: തന്‍സീര്‍, മുഹാദ്, താഹിറ, തസ്രിയ, തസ്‌ലിയ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ നവംബറില്‍ വിവാഹിതയായ യുവതി കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക