24
Jun 2025
Sun
24 Jun 2025 Sun
Woman found hanging in bedroom; married a year ago

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തോളൂര്‍ മേരിഗിരി മരിയ നഗര്‍ ഹൗസ് നമ്പര്‍ 9ല്‍ അപര്‍ണ (24) ആണു മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് അപര്‍ണയെ കണ്ടെത്തിയത്.
കുര്യാത്തി സ്വദേശിനി ശശിധരന്‍ നായരുടെയും രമാകുമാരിയുടെയും മകളാണ്.
സഹോദരി: അശ്വതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം. മുറി അടച്ചിരിക്കുന്നത് കണ്ടു സംശയം തോന്നിയ ഭര്‍തൃവീട്ടുകാര്‍ ഫോണ്‍ വിളിച്ചെങ്കിലും എടുക്കാത്തതിനെ തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. ഈ സമയം അവര്‍ മരിച്ചുകിടക്കുന്നതാണ് കണ്ടതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഒരു വര്‍ഷം മുന്‍പാണ് അപര്‍ണയുടെ വിവാഹം കഴിഞ്ഞത്.

ഭര്‍ത്താവ് അക്ഷയ് വിദേശത്ത് സൗണ്ട് എന്‍ജിനീയറായി ജോലി ചെയ്യുകയാണ്. മരണകാരണത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആര്യനാട് പോലീസ് പറഞ്ഞു. ആര്യനാട് പോലീസ് കേസെടുത്തു.

A young woman was found hanging in her husband’s bedroom in Thiruvananthapuram. The deceased has been identified as Aparna (24) of Maria Nagar House No. 9, Marygiri, Tholoor. Aparna was found hanging in her bedroom.