18
Jun 2023
Fri
18 Jun 2023 Fri

ദുബയ്: നാട്ടില്‍ ബസ്സിലും ഓട്ടോറിക്ഷയിലും പ്രസവങ്ങള്‍ നടക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. എന്നാല്‍ ദുബയിലും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ബസ്സില്‍ സുഖപ്രസവം നടന്നു. ഉഗാണ്ടയില്‍ നിന്നുള്ള യുവതിയാണ് ദുബയ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ബസ്സില്‍ പ്രസവിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബയില്‍ നിന്നും അജ്മാനിലേക്കുള്ള ഡബിള്‍ ഡെക്കര്‍ ബസ്സിലായിരുന്നു സുഖപ്രസവം. പ്രസവത്തിന് ശേഷം യുവതിയെയും കുഞ്ഞിനെയും ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ഇക്കാര്യം ദുബയ് ആര്‍ടിഎ അധികാരികളാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

യുവതിയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നതായും ഇവര്‍ക്ക് ആശംസകള്‍ നേരുന്നതായും ആര്‍ടിഎ അറിയിച്ചു. ആര്‍ടിഎ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി യുവതിയെയും കുഞ്ഞിനെയും സന്ദര്‍ശിക്കുകയും ഇവര്‍ക്ക് ദുബയ് ബസ്സില്‍ സഞ്ചരിക്കാനുള്ള നോള്‍ കാര്‍ഡ് സമ്മാനമായി നല്‍കുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക