21
Apr 2025
Tue
21 Apr 2025 Tue
raping boy

ജയ്പൂര്‍: പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗിക കേളികള്‍ക്ക് ഇരയാക്കിയ യുവതിക്ക് ഇരുപത് വര്‍ഷം തടവ്. (Woman gets 20 years in prison for kidnapping and raping 17-year-old boy for a week ) മുപ്പതുകാരിയായ ലാലിബായ് മോഗിയ (30)ക്ക് ബുണ്ടിയിലെ പോക്സോ കോടതിയാണ് ശിക്ഷവിധിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 45,000 രൂപ പിഴയും വിധിച്ചു. മോഗിയ തന്റെ മകനെ വശീകരിച്ച് ജയ്പൂരിലേക്ക് കൊണ്ടുപോയി മദ്യം നല്‍കി ഒരാഴ്ചയോളം പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

2023 നവംബര്‍ ഏഴിനാണ് കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. തട്ടിക്കൊണ്ടുപോകല്‍, ജുവനൈല്‍ ജസ്റ്റിസ്, പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക