23
Feb 2025
Tue
23 Feb 2025 Tue
wone suicide

വെഞ്ഞാറമൂട്: യുവതി സ്വന്തം വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ചനിലയില്‍. പാലാംകോണം കൂത്തുപറമ്പ് ഗൗരിനന്ദനത്തില്‍ ബിജുവിന്റെ ഭാര്യ പ്രവീണയാണ് (34) മരിച്ചത്. (Woman hangs herself on terrace; Relatives blame slander campaign) ചിലര്‍ നിരന്തരമായി അപവാദ പ്രചാരണം നടത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെഞ്ഞാറമൂട്ടിലെ കുടുംബ വീടിന്റെ ടെറസിലാണ് കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ഗള്‍ഫിലുള്ള ഭര്‍ത്താവ് പല പ്രാവശ്യം ഫോണില്‍ വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലാത്തതിനെ തുടര്‍ന്ന് ഭര്‍തൃപിതാവിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരിച്ചലിലാണ് തൂങ്ങിയനിലയില്‍ കണ്ടെത്തിയത്.

ALSO READ: മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ 19 കാരി തൂങ്ങിമരിച്ചു; അയൽവാസിയായ ആൺസുഹുർത്ത് കൈഞരമ്പ് മുറിച്ച് അവശനിലയിൽ

അപവാദ പ്രചാരണം, ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയക്കല്‍, മോശം പെരുമാറ്റം എന്നിവക്കെതിരെ യുവതി ഒരാഴ്ച മുമ്പ് കൂത്ത്പറമ്പ് സ്വദേശിയായ ഒരാള്‍ക്കെതിരെയും പൊന്നമ്പി സ്വദേശിയായ ഒരാള്‍ക്കെതിരെയും വെഞ്ഞാറമൂട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, പോലീസ് നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.

ഞായറാഴ്ച നാഗരുകുഴിക്ക് സമീപം വെച്ച് യുവതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും മറ്റൊരു ബൈക്കും കൂട്ടിയിടിച്ചിരുന്നു. പരിക്കേറ്റ പ്രവീണ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന്, കുടുംബവീട്ടിലെത്തിയതിനുശേഷമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് നടപടികള്‍ക്കു ശേഷം വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ 10ന് മുക്കുന്നൂരിലുള്ള കുടുംബ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. പിതാവ്: വിക്രന്‍. മാതാവ്: പ്രഭ. മകള്‍: ഗൗരി നന്ദന.