09
Jul 2023
Fri
09 Jul 2023 Fri

ഡല്‍ഹിയില്‍ വിവാഹത്തിന് വിസമ്മതിച്ചതിന് യുവതിയെ സുഹൃത്ത് തലയ്ക്കടിച്ചു കൊന്നു. വെള്ളിയാഴ്ച രാവിലെ മാളവ്യനഗര്‍ അരബിന്ദോ കോളജിനു പുറത്തെ പാര്‍ക്കില്‍ വച്ചായിരുന്നു കൊലപാതകം. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം കോച്ചിങ് ക്ലാസുകളില്‍ പങ്കെടുത്തിരുന്ന നര്‍ഗീസ്(25) ആണു കൊല്ലപ്പെട്ടത്. യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 28കാരനായ സുഹൃത്ത് ഇര്‍ഫാന്‍ പൊലീസ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇര്‍ഫാനൊപ്പമാണു നര്‍ഗീസ് അരബിന്ദോ കോളജിനു സമീപത്തുള്ള പാര്‍ക്കില്‍ എത്തിയത്. ഇവിടെ വച്ച് ഇരുമ്പുവടി ഉപയോഗിച്ച് നര്‍ഗീസിനെ തലയ്ക്കടിച്ചുവീഴ്ത്തുകയായിരുന്നു. പാര്‍ക്കിലെ ബെഞ്ചിനു താഴെയാണ് നര്‍ഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്ന് ഇരുമ്പുവടിയും കണ്ടെത്തിയിരുന്നു.

വിവാഹ ആവശ്യം നിരസിച്ചതാണു പെണ്‍കുട്ടിയെ കൊല്ലാന്‍ കാരണമെന്നു ഇര്‍ഫാന്‍ പൊലീസിനോടു പറഞ്ഞു. നര്‍ഗീസിന്റെ കുടുംബം വിവാഹത്തെ എതിത്തതിനാല്‍ നര്‍ഗീസ് ഇര്‍ഫാനോടു സംസാരിച്ചിരുന്നില്ല. നര്‍ഗീസിന്റെ ഈ പെരുമാറ്റം ഇര്‍ഫാനെ അസ്വസ്ഥനാക്കിയിരുന്നു. ഈ വര്‍ഷമാണ് നര്‍ഗീസ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക