ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യുന്നത് വിലക്കി; ബിഹാറില്‍ യുവതി ഭര്‍ത്താവിനെ കൊന്നു
|
പട്‌ന: ഇന്‍സ്റ്റഗ്രാം റീല്‍സ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയ ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി. ബിഹാര്‍ ബെഗുസരായിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. മഹേശ്വര്‍ കുമാര്‍ റായ്(25) എന്ന തൊഴിലാളിയെ ഭാര്യ റാണി കുമാരിയാണ് കൊലപ്പെടുത്തിയത്. ഭാര്യ വീട്ടുകാരുടെ സഹായത്തോടെയാണ് യുവതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
കൊല്‍ക്കത്തയില്‍ ജോലി ചെയ്യുന്ന മഹേശ്വര്‍ സ്ഥിരമായി വീട്ടിലില്ലാത്തയാളാണ്. രണ്ടോ മൂന്നോ മാസങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് വരിക. ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി റീലുകള്‍ ഇടുന്നതിനെ ചൊല്ലി മഹേശ്വര്‍ ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഇത് പ്രകാരം കഴിഞ്ഞയാഴ്ച റാണിയുടെ വീട്ടിലെത്തിയ മഹേശ്വര്‍ ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി റീല്‍സ് ഇടുന്നതിനെ ചൊല്ലി വഴക്കുണ്ടാക്കി. ഇതോടെ റാണി ഭര്‍ത്താവിനോട് തട്ടിക്കയറി. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ഭാര്യവീട്ടുകാരും ഇടപെട്ടു. പിന്നാലെ ഇയാളെ കഴുത്ത് ഞെരിച്ചെന്നും ശ്വാസം മുട്ടി മരിച്ചെന്നുമാണ് പോലീസ് പറയുന്നത്.
സംഭവത്തില്‍ റാണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ 9500 ഫോളവേഴ്‌സുണ്ട് റാണി കുമാരിക്ക്. പേജില്‍ 500 ഓളം റീല്‍സുകള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ആറു വര്‍ഷം മുമ്പ് വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ചു വയസ്സായ മകനുണ്ട്.
In a shocking incident, a woman killed her husband for stopping her from making Instagram reels in Bihar’s Begusarai. The woman was making videos for Instagram reels, which her husband opposed and stopped her from making reels.


