തിരുവനന്തപുരം: കേരളാ പൊലിസ് ആസ്ഥാനത്തുവച്ച് വനിതാ ഉദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗ്രേഡ് എസ്‌ഐക്കെതിരെ അന്വേഷണം തുടങ്ങി. ഗ്രേഡ് എസ്‌ഐ വില്‍ഫറിനെതിരെയാണ് പരാതി. വനിതാ ഉദ്യോഗസ്ഥയെ വീട്ടിലെത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഗ്രേഡ് എസ്‌ഐ ആണ് വില്‍ഫര്‍.
|
സൈബര്‍ വിഭാഗത്തിലെ വനിതാ കോണ്‍സ്റ്റബിളാണ് പരാതി നല്‍കിയത്. കഴിഞ്ഞയാഴ്ച വനിതാ കോണ്‍സ്റ്റബിളിന് ജോലിയ്ക്കിടെ ദേഹാസാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ആ സമയത്ത് ഉദ്യോഗസ്ഥയെ വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞ് വില്‍ഫര്‍ ഇവരേയും കൂട്ടി വീട്ടിലെത്തുകയും അവിടെ വച്ച് ലൈംഗികമായി ചൂഷണംചെയ്‌തെന്നുമാണ് പരാതി.
സംഭവത്തില്‍ വനിതാ കോണ്‍സ്റ്റബിള്‍ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് (DGP) പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയത് പ്രകാരമാണ് അന്വേഷണം നടക്കുന്നത്.
Woman officer molested Inquiry against Grade SI


