01
Mar 2025
Fri
01 Mar 2025 Fri
A young woman who was a UD clerk in Kottayam is missing.

കോട്ടയം: കോട്ടയത്ത് യുഡി ക്ലര്‍ക്കായ യുവതിയെ കാണാനില്ലെന്ന് പരാതി. മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്ക് അകലക്കുന്ന് സ്വദേശി ബിസ്മിയെ ആണ് കാണാതായത്. ഇന്നലെ ഓഫീസില്‍ നിന്നും കൂട്ടിക്കൊണ്ടു പോകുന്നതിന് ഭര്‍ത്താവ് എത്തിയപ്പോള്‍ ബിസ്മി ഓഫിസില്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ബിസ്മി ഇന്നലെ ഓഫീസില്‍ എത്തിയിട്ടില്ലെന്ന് സഹപ്രവര്‍ത്തകരും അറിയിച്ചു. ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാവിലെ കൊഴുവംകുളം ജംഗ്ഷനില്‍ നിന്നും ബിസ്മി ബസില്‍ കയറുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മൊബൈല്‍ഫോണ്‍ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക