24
Oct 2024
Fri
24 Oct 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ബസ്സിന് മുന്നിൽ ബൈക്ക് നിർത്തിയത് ചോദ്യം ചെയ്ത KSRTC ഡ്രൈവർക്ക് യുവതിയുടെ മർദനം. ചെങ്ങന്നൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്കു പോയ ബസ്സിലെ ഡ്രൈവർ ഷാജുവിനെ ആണ് ബൈക്ക് യാത്രക്കാരി മർദിച്ചത്. സംഭവത്തിൽ ചാലക്കുടി സ്വദേശിനിയായ യുവതിക്കെതിരെ ഷാജു പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസം വൈകിട്ട് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിക്കു സമീപമാണ് സംഭവമുണ്ടായത്. ബൈക്ക് ബസ്സിനു മുന്നിൽ നിർത്തിയതു ചോദ്യം ചെയ്തതിന് മുഖത്തു അടിക്കുകയായിരുന്നു എന്നാണ് പരാതിയില് ഷാജു ചൂണ്ടിക്കാട്ടിയത്. അഞ്ച് തവണ തുടർച്ചയായി മുഖത്തടിച്ചു എന്നും പറഞ്ഞു.
ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ട്രിപ്പ് മുടങ്ങി 3500 രൂപ കെഎസ്ആർടിസിക്ക് നഷ്ടം വരുത്തിയതിനൂം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം ഡ്രൈവർക്കെതിരെ യുവതിയും പരാതിയുമായി രം​ഗത്തെത്തി. ബൈക്കിന് പിന്നിൽ ഇടിച്ച ശേഷം നിർത്താതെ പോയ ബസ്സിനെ തടഞ്ഞു നിർത്തി പ്രതികരിക്കുകയാണ് ചെയ്തത് എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.