09
Sep 2023
Wed
09 Sep 2023 Wed

ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം പ്രാതിനിധ്യം വനിതകള്‍ക്ക് വ്യവസ്ഥ ചെയ്യുന്ന വനിതാ സംവരണ ബില്ല് ലോക്‌സഭ പാസാക്കി. പുതിയ പാര്‍ലമെന്റില്‍ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബില്ല് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാള്‍ അവതരിപ്പിച്ചത്. 454 എംപിമാരാണ് ബില്ലിനെ അനുകൂലിച്ചത്. രണ്ട് എംപിമാര്‍ എതിര്‍ത്തു. ബില്ല് നാളെ രാജ്യസഭയിലെത്തും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ട് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയാണ് പാര്‍ലമെന്റില്‍ ബില്ലുമായി ബന്ധപ്പെട്ട് നടന്നത്. ജനസംഖ്യ സെന്‍സസ് കഴിഞ്ഞാലേ ഇത് നടപ്പാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് നിയമമന്ത്രി വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക