21
Aug 2022
Sat
21 Aug 2022 Sat

പുരുഷൻമാരേക്കാൾ കൂടുതൽ ലൈംഗിക പങ്കാളികൾ സ്ത്രീകൾക്കെന്ന് ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേശീയ കുടുംബാരോഗ്യ സർവേ. പതിനൊന്ന് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടത്തിയ സർവേയിലാണ് പുരുഷൻമാരേക്കാൾ സ്ത്രീകൾക്കാണ് കൂടുതൽ ലൈംഗിക പങ്കാളികൾ ഉളളതെന്ന പുതിയ കണ്ടെത്തൽ. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

എന്നാൽ, സ്വന്തം ഇണകൾ അല്ലാതെ പുറത്തുളള പങ്കാളികളുമായുളള ലൈംഗിക ബന്ധത്തിന്റെ കാര്യത്തിൽ പുരുഷൻമാർ സ്ത്രീകളേക്കാൾ മുന്നിലാണെന്നും സർവ്വയിൽ കണ്ടെത്തി. സ്വന്തം ഇണകളുമായല്ലാത്ത പങ്കാളികളുമായി ലൈംഗിക ബന്ധം പുലർത്തുന്നത് നാല് ശതമാനം പുരുഷൻമാരണെന്നാണ് സർവ്വ ചൂണ്ടിക്കാട്ടുന്നത്.  ഇക്കാര്യത്തിൽ സ്ത്രീകൾ വെറും 0.5 ശതമാനം മാത്രമാണ്. 1.1 ലക്ഷം സ്ത്രീകളും ഒരു ലക്ഷം പുരുഷൻമാരുമാണ് സർവേയിൽ പങ്കെടുത്തത്. 

 

കൂടുതൽ ലൈംഗിക പങ്കാളികളുടെ ശരാരശരി എടുക്കുമ്പോൾ സ്ത്രീകൾ ആണ് പുരുഷൻമാരേക്കാൾ കൂടുതലെന്നാണ് സർവ്വഫലം. രാജസ്ഥാൻ, ഹരിയാന, ചണ്ഡിഘഡ്, ജമ്മു ആൻഡ് കശ്മീർ, ലഡാക്ക്, മദ്ധ്യപ്രദേശ്, അസം, കേരള, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് സ്ത്രീകൾ മുന്നിൽ നിൽക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ കൂടുതൽ ലൈംഗിക പങ്കാളിത്തം ഉളളവരുടെ ശരാശരി എടുക്കുമ്പോൾ 3.1 സ്ത്രീകളാണ്. എന്നാൽ ഇവിടങ്ങളിലെ പുരുഷൻമാരുടെ കണക്ക് 1.8 ശതമാനം മാത്രമാണ്.