02
Mar 2025
Mon
02 Mar 2025 Mon
wont join BJP even if joins SDPI says A Padmakumar

എസ്ഡിപിഐയില്‍ ചേര്‍ന്നാലും ബിജെപിയില്‍ ചേരില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ പത്മകുമാര്‍. സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പത്മകുമാര്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി എ സൂരജ്, ജനറല്‍ സെക്രട്ടറി പ്രദീപ് അയിരൂര്‍ എന്നിവര്‍ തിങ്കള്‍ രാത്രി ഏഴോടെ പത്മകുമാറിന്റെ ആറന്‍മുളയിലെ വീട്ടിലെത്തിയത്. വൈകിട്ട് 7 മണിയോടെയാണ് നേതാക്കള്‍ ആറന്മുളയിലെ വീട്ടിലെത്തിയത്. 15 മിനിറ്റിന് ശേഷം ഇവിടെ നിന്ന് മടങ്ങുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി ജില്ലാ പ്രസിഡന്റും മറ്റൊരാളും താന്‍ ഇല്ലാത്ത സമയത്ത് വീട്ടില്‍ വന്നുവെന്നും അനുവാദം വാങ്ങാതെയാണ് ഇവര്‍ വന്നതെന്നും പത്മകുമാര്‍ പിന്നീട് പ്രതികരിച്ചു. എസ്ഡിപിഐയില്‍ ചേര്‍ന്നാലും താന്‍ ഒരിക്കലും ബിജെപിയിലേക്ക് ഇല്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് നടത്തിയ പ്രതികരണത്തില്‍ വ്യക്തമാക്കി.

അതിനിടെ സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പത്മകുമാര്‍ പരസ്യമായി ഉന്നയിച്ച ആക്ഷേപങ്ങളില്‍ നടപടി സ്വീകരിക്കാന്‍ ബുധനാഴ്ച സിപിഐഎം ജില്ലാ കമ്മിറ്റി ചേരുന്നുണ്ട്. മന്ത്രിയെന്ന നിലയില്‍ വീണാ ജോര്‍ജിനോട് ഒരു പരിഭവും ഇല്ലെന്നും അടുത്ത കാലത്ത് പാര്‍ട്ടിയിലെത്തിയ വീണയെ വളരെ വേഗം സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവ് ആക്കിയതിലാണ് കടുത്ത അതൃപ്തിയെന്നുമാണ് പത്മകുമാര്‍ പറയുന്നത്.

സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിയപ്പോയ ശേഷം അതൃപ്തി പരസ്യമാക്കി ഫേസ്ബുക്കിലിട്ട പോസ്റ്റ് പത്മകുമാര്‍ പിന്‍വലിച്ചിരുന്നു. പരസ്യപ്രതിഷേധം അവസാനിപ്പിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറി തന്നെ നേരിട്ട് ഇറങ്ങുകയും പദ്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലെത്തി സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന പത്മകുമാറിനെ ബിജെപിയിലെത്തിക്കാനുള്ള ശ്രമം നടന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക