08
Jun 2023
Fri
08 Jun 2023 Fri

ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ആലപ്പുഴ സ്വദേശിനി അറസ്റ്റിൽ. ബ്രിട്ടനിൽ ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ മാളികമുക്ക് സ്വദേശിയിൽ നിന്നും 5.50 ലക്ഷം രുപ വാങ്ങി കബളിപ്പിച്ച കേസിൽ തിരുവനന്തപുരം പേട്ട പാൽകുളങ്ങര പത്മനാഭം വീട്ടിൽ നടാഷാ കോമ്പാറ (48) യെയാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിയുടെ തിരുവനന്തപുരത്തെ വിലാസത്തിൽ അന്വേഷിച്ചപ്പോൾ സമാനമായ പല പരാതിയുണ്ടായെന്ന് കണ്ടെത്തി. തിരുവനന്തപുരത്തെ റിക്രൂട്ട്‌മെന്റ് ഓഫീസ് പുട്ടി എറണാകുളം കേന്ദ്രീകരിച്ചായിരുന്നു റിക്രൂട്ടിങ്ങ് ഏജൻസി നടത്തിയിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇടപ്പള്ളിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ സ്റ്റേഷനിലും ഇവർക്കെതിരെ കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എറണാകുളം സെൻട്രൽ സ്റ്റേഷനിലും തുിരുവനന്തപുരത്തും ഇവർക്കെതിരെ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നോർത്ത് പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ എം. കെ. രാജേഷ്, എസ്ഐമാരായ പ്രദീപ്, സ്റ്റാാൻലി, എസ്സിപിഒ റോബിൻസൺ, ശ്രീരേഖ, ജയസുധ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക