കേരളത്തില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മാറ്റിയ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് (മേയ് 17) മുതല്‍ പുന:സ്ഥാപിച്ചു. രാവിലെ 8 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയുമായിരിക്കും റേഷന്‍കടകള്‍ പ്രവര്‍ത്തിക്കുക.
|
സംസ്ഥാനത്ത് ഉയര്‍ന്ന താപനില തുടരുന്നതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ മാറ്റം വരുത്തിയിരുന്നു. റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 11വരെയും വൈകിട്ട് നാലുമുതല്‍ എട്ടുവരെയുമാക്കിയാണ് നിശ്ചയിച്ചിരുന്നത്. ഈ സമയക്രമത്തിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്.
സംസ്ഥാനത്ത് മഴ വ്യാപകമാകമായതോടെ ഉയര്‍ന്ന താപനിലയില്‍ മാറ്റം കുറവ് സംഭവിച്ചതോടെയാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പഴയനിലയില്‍ പുന:സ്ഥാപിച്ചത്.
Working hours of ration shops have been restored
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





