26
Oct 2024
Thu
26 Oct 2024 Thu
world postal day meetup

ദുബായ് എമിറേറ്റ്സ് പോസ്റ്റിൻ്റെ 1975 മുതൽ അടുത്ത കാലം വരെ സർവ്വീസിലുണ്ടായിരുന്ന പഴയ കാല സ്റ്റാഫിൻ്റെ കുടുംബ സംഗമം തിരൂരിൽ തപാൽ ദിനത്തിൽ സംഘടിപ്പിച്ചു.
മുഹ്‌യുദ്ധീൻ മദനി അദ്ധ്യക്ഷ പ്രസംഗത്തിൽ ഈ ഒത്തുകൂടലിൻ്റെ സവിശേഷതയും സ്നേഹവും എടുത്ത് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബഷീർ കാഞ്ഞങ്ങാട് മമ്മു മലപ്പുറം ഹനീഫ പത്തനംതിട്ട ഇബ്രാഹിം സൈനുദ്ദീൻ എടപ്പാൾ മജീദ് കാർഡ് കോഡ് ഉസ്മാൻ ചാവക്കാട് സയ്യിദ് ഹുസൈൻ തങ്ങൾ കോഴിക്കോട് മുഹമ്മദ് കുട്ടി തിരൂർ യൂസഫ് ചാലിശ്ശേരി മോഹൻദാസ് നിലമ്പൂർ എന്നിവർ ആശംസകൾ നേർന്നു. ലോകത്തിൻ്റെ 75ൽ കൂടുതൽ നഗരങ്ങളിൽ നിന്നും നിത്യേനവിമാന മാർഗ്ഗം മെയിൽ ബാഗുകൾ അതും ഡിപ്ളോമാറ്റു ബാഗുകൾ അടക്കം കൈകാര്യം ചെയ്തിരുന്നവരായിരുന്നു നമ്മളെന്ന കാര്യം ഇബ്രാഹിം അനുസ്മരിച്ചു 40 ൽ പരം മരണപ്പെട്ട സഹപ്രവർകർക്കുവേണ്ടി മൗന പ്രാർത്ഥനയം നടന്നു. അബ്ദുറസ്സാക്ക് തിരൂർ സ്വാഗതം ആശംസിച്ചു. മൂസ കോട്ടക്കലിൻ്റെ ഗാന മേളയും ഉണ്ടായിരുന്നു