09
Sep 2023
Sat
09 Sep 2023 Sat

എലിസബത്ത് രാജ്ഞിയുടെ സ്മരണാര്‍തം ലോകത്തിലെ ഏറ്റവും മൂല്യമുള്ള നാണയം പുറത്തിറക്കി. നാല് കിലോഗ്രാം സ്വര്‍ണവും 6400 ഡയമണ്ടുകളും ഉപയോഗിച്ച് നിര്‍മിച്ച നാണയത്തിന് 192 കോടി രൂപയാണ് വിലമതിക്കുന്നത്. ആഡംബര ബ്രാന്‍ഡായ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് നാണയത്തിന് പിന്നില്‍. എലിസബത്ത് രാജ്ഞിയുടെ ഒന്നാം ചരമവാര്‍ഷികഭാഗമായാണ് ഈസ്റ്റ് ഇന്ത്യ കമ്പനി നാണയം പുറത്തിറക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാസങ്ങള്‍ നീണ്ട പ്രയത്‌നത്തിലൂടെയാണ് നാണയം നിര്‍മിച്ചതെന്ന് ഈസ്റ്റ് ഇന്ത്യ കമ്പനി പറഞ്ഞു. 9.6 ഇഞ്ചാണ് നാണയത്തിന്റെ വിസ്തൃതി. ഒരു ബാസ്‌ക്കറ്റ് ബോളിന്റെ വലിപ്പമാണിത്. നാണയത്തിന്റെ അരിലികൂടെ എലിസബത്ത് രാജ്ഞിയുടെ മൊഴികള്‍ ആലേഖനം ചെയ്തിട്ടുണ്ട്.

ദ ക്വീന്‍സ് പ്ലാറ്റിനം ജൂബിലി 1952-2022 എന്നാണ് നാണയത്തിന്റെ ഉള്ളിലെ വൃത്തത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു നടുവില്‍ രാജ്ഞിയുടെ കിരീടവും മറ്റു ചിത്രങ്ങളുമുണ്ട്. വിവിധ കലാകാരന്മാര്‍ വരച്ച രാജ്ഞിയുടെ വിവിധ ചിത്രങ്ങളും നാണയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക