06
Aug 2024
Thu
06 Aug 2024 Thu
writers organising book fest for Wayanad

മലപ്പുറം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി എഴുത്തുകാര്‍ നേരിട്ട് സ്വന്തം പുസ്തകങ്ങള്‍ വില്‍പന നടത്തി സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നു. 23 ന് കോഴിക്കോട്ടും 27 ന് കണ്ണൂരും പുസ്തക വില്‍പന നടത്തിയതിനെ തുടര്‍ന്ന് 31ന് മലപ്പുറത്താണ് പുസ്തകമേള.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലബാര്‍ റൈറ്റേഴ്‌സ് ഫോറവും സദ്ഭാവന ബുക്‌സും ചേര്‍ന്ന് നടത്തുന്ന പുസ്തകമേള ആഗസ്റ്റ് 31ന് ശനിയാഴ്ച മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മുന്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. മലബാര്‍ റൈറ്റേഴ്‌സ് ഫോറം കണ്‍വീനറും സദ്ഭാവന ബുക്‌സ് എഡിറ്ററുമായ സുനില്‍ മടപ്പള്ളി അധ്യക്ഷത വഹിക്കും. കലാ-സാഹിത്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ നടക്കുന്ന മേളയ്ക്ക് മലപ്പുറം, പാലക്കാട് ജില്ലകളിലെ എഴുത്തുകാര്‍ നേതൃത്വം നല്‍കും. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങ് നോവലിസ്റ്റ് പി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാന്‍ താല്‍പര്യമുള്ള എഴുത്തുകാര്‍ ബന്ധപ്പെടുക. സുനില്‍ മടപ്പള്ളി (കണ്‍വീനര്‍), ഇ.ആര്‍ ഉണ്ണി (കോ-ഓഡിനേറ്റര്‍) ഫോണ്‍ :9349102020, 9847774031

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക