09
Aug 2023
Fri
09 Aug 2023 Fri

മുക്കം: സ്ത്രീ ശാക്തീകരണ രംഗത്ത് ചേന്ദമംഗല്ലൂരിനെ മുന്നിലെത്തിക്കാൻ യത്നിച്ച കെ.ടി.സി. ബീരാനെ സ്മരിക്കുന്ന “യാദോം കാ സഫർ” എന്ന ഓർമപ്പുസ്തകം ഡോ.എം.പി.അബ്ദുസമദ് സമദാനി എം.പി ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് 4.30 ന് ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ഡോ.പി.എ. കരിം ആദ്യപ്രതി ഏറ്റുവാങ്ങും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ.ഹുസൈൻ മടവൂർ, ഒ.അബ്ദുറഹ്‌മാൻ, സി.ടി അബ്ദുറഹീം, ഒ.പി അബ്ദുസലാം മൗലവി തുടങ്ങിയവരുടെ രചനകൾ ഉൾക്കൊള്ളുന്നതാണ് പുസ്തകമെന്ന് സംഘാടകർ പറഞ്ഞു.കെ ടി അബ്ദുറബ്ബ് ആണ് പുസ്തകത്തിന്റെ എഡിറ്റർ.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക