കേരളത്തിലെ മുന്നാക്ക സമുദയങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും വിവാഹധനസഹായത്തിന് അപേക്ഷക്ഷണിച്ചു. 2024 ജനുവരി 1 നു ഡിസംബര്‍ 31 നുമിടയില്‍ വിവാഹിതരായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് വിവാഹ ധനസഹായം അനുവദിക്കുന്ന മംഗല്യ സമുന്നതി പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള മുന്‍ഗണന എഎവൈ, മുന്‍ഗണന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അപേക്ഷിക്കാം. ലഭ്യമാകുന്ന അപേക്ഷകളില്‍ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരില്‍ അര്‍ഹരായവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കും.
|
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ധനസഹായമായി നല്‍കുന്ന പദ്ധതിയാണ് മംഗല്യ സമുന്നതി പദ്ധതി. സംസ്ഥാന സര്‍ക്കാരാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇതിലൂടെ ഇവര്‍ക്ക് ആവശ്യമായ വിവാഹ ധനസഹായവും സര്‍ക്കാര്‍ നല്‍കുന്നു. 2019 മുതലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്.
ആര്‍ക്കെല്ലാം ധനസഹായം ലഭിക്കും
22 വയസോ അതിന് മുകളിലോ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കാണ് ഈ ധനസഹായം ലഭിക്കുക. ഒരു ലക്ഷം രൂപയില്‍ താഴെ മാത്രം വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്.
അപേക്ഷച്ചവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന 200 പേര്‍ക്കാണ് ധനസഹായം നല്‍കുന്നത്. അതിന് പുറമെ, മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഈ പദ്ധതിക്ക് കീഴില്‍ ധനസഹായം ലഭിക്കും. ബാങ്ക് അക്കൗണ്ട് വഴിയാണ് ധനസഹായം നല്‍കുക.
യോഗ്യത
പെണ്‍കുട്ടികളുടെ അച്ഛനോ അമ്മയോ ആണ് സഹായത്തിനായി അപേക്ഷ അയക്കേണ്ടത്. അതേസമയം മാതാപിതാക്കള്‍ മരിച്ച പെണ്‍കുട്ടികള്‍ക്ക് സ്വന്തമായി അപേക്ഷ അയക്കാനും കഴിയും.
ആവശ്യമായ രേഖകള്‍
മഞ്ഞ അല്ലെങ്കില്‍ പിങ്ക് കാര്‍ഡുള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ധനസഹായം ലഭിക്കുക. ഓരോ വര്‍ഷവും നിശ്ചിത കാലാവധിക്കുള്ളില്‍ വിവാഹിതരായിട്ടുള്ളവര്‍ക്കാണ് ധനസഹായം നല്‍കുക.
ഇത് സംബന്ധിച്ച വിജ്ഞാപനം സമര്‍പ്പിച്ച് അവസാന തിയതിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കേണ്ടതുണ്ട്. നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷകള്‍ നല്‍കാം. വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ തുടങ്ങിയവയുടെ പകര്‍പ്പ്, റേഷന്‍ കാര്‍ഡ് ഒന്ന്, രണ്ട് പേജ് പകര്‍പ്പ്, വിവാഹക്ഷണക്കത്ത് തുടങ്ങിയവ ഉള്‍പ്പെടെ അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. അതേസമയം, ഒരു കുടുംബത്തിലെ രണ്ടില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ധനസഹായം ലഭിക്കില്ല.
അപേക്ഷകള്‍ ഫെബ്രുവരി 12 നകം സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ക്ക് : www.kswcfc.org.
You can apply for Mangalya Samunnathi


