30
Sep 2024
Mon
30 Sep 2024 Mon
Roof top solar project

സംസ്ഥാനത്തെ വൈദ്യുതി പരിഹരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടി പ്രയോജനം ചെയ്യുന്ന പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. (You can make money by renting house roof; Central government with new solar project) അടുത്തടുത്ത് വീടുകള്‍ ധാരാളമുളള പ്രദേശമായ കേരളത്തില്‍ പുതിയ പുരപ്പുറം സോളാര്‍ പദ്ധതിയാണ് കേന്ദ്രം അവതരിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടുകളുടെ ഒഴിഞ്ഞു കിടക്കുന്ന മുകള്‍ഭാഗം വാടകയ്ക്ക് നല്‍കി വരുമാനം നേടാവുന്ന പദ്ധതിയാണ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജ്ലി യോജനയ്ക്ക് കീഴിലാണ് പദ്ധതി അവതരിപ്പിക്കുന്നത്.

മേല്‍ക്കൂരകള്‍ ഉപയോഗിക്കുന്നതിന് പകരമായി വാടകയോ വൈദ്യുതിയോ സ്വീകരിക്കുന്നതിനുള്ള അവസരമാണ് പദ്ധതിയിലുണ്ടാവുക. റിന്യൂവബിള്‍ എനര്‍ജി സര്‍വീസ് കമ്പനികള്‍ക്കാണ് (RESCO) മേല്‍ക്കൂരകള്‍ പാട്ടത്തിന് നല്‍കാന്‍ സാധിക്കുക.

ALSO READ: ലൈംഗികാതിക്രമം ചെറുത്ത ആറുവയസ്സുകാരിയെ കൊന്നു; സര്‍ക്കാര്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

ഇതുസംബന്ധിച്ച കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം പുറപ്പെടുവിച്ചു. പുരപ്പുറങ്ങളില്‍ സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനോ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനോ വേണ്ടി വീട്ടുടമസ്ഥര്‍ പണം ചെലവഴിക്കേണ്ട ആവശ്യമില്ല.

എല്ലാ കാര്യങ്ങളും ഊര്‍ജ സേവന കമ്പനികള്‍ ഏറ്റെടുക്കും. ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി അനുസരിച്ച് വീടുടമസ്ഥര്‍ക്ക് ഇതില്‍ നിന്ന് വാടക ഇനത്തില്‍ വരുമാനം ലഭിക്കുന്നതാണ്.
അഞ്ച് വര്‍ഷത്തിന് ശേഷം സോളാര്‍ പ്ലാന്റിന്റെ ഉടമസ്ഥാവകാശം വീട്ടുടമസ്ഥന് ലഭിക്കും.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകള്‍ക്കും കെ.എസ്.ഇ.ബി പോലുള്ള ഏജന്‍സികള്‍ക്കും ഈ സോളാര്‍ സംവിധാനം സ്ഥാപിക്കാന്‍ കഴിയും. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടുടമസ്ഥര്‍ക്ക് ആവശ്യമില്ലെങ്കില്‍, അത് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് വില്‍ക്കാനുളള സൗകര്യങ്ങളും ഉണ്ടായിരിക്കും.

കെ.എസ്.ഇ.ബിയുടെ സൗര സംരംഭം പോലെയുള്ള മേല്‍ക്കൂര സോളാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മുന്‍ കാലങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. സൗരോര്‍ജ പദ്ധതികളില്‍ പങ്കാളികളാകാന്‍ കൂടുതല്‍ വീട്ടുടമസ്ഥരെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് അധിക വരുമാനം നല്‍കാനും അവരുടെ വൈദ്യുതി ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്.