01
Aug 2022
Fri
01 Aug 2022 Fri

ഇന്ത്യന്‍ വംശജര്‍ക്കു നേരെ യുഎസില്‍ വംശീയാതിക്രമം. എല്ലായിടത്തും നിങ്ങളാണ്, ഇന്ത്യയിലേക്ക് മടങ്ങിപ്പോവൂ എന്നാക്രോശിച്ചായിരുന്നു ഇന്ത്യന്‍ വംശജര്‍ക്ക് നേരെ വംശീയാതിക്രമമുണ്ടായത്. നിരത്തിലൂടെ പോവുകയായിരുന്ന നാല് ഇന്ത്യന്‍-അമേരിക്കന്‍ വനിതകളാണ് വംശീയാതിക്രമത്തിന് ഇരയായത്. സംഭവത്തില്‍ മെക്‌സിക്കന്‍-അമേരിക്കന്‍ യുവതിയെ ടെക്‌സാസ് പൊലീസ് അറസ്റ്റ് ചെയ്തു. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ടെക്‌സാസിലെ ഡല്ലാസിലെ പാര്‍ക്കിങ് സ്ഥലത്ത് വച്ച് ബുധനാഴ്ചയാണ് വംശീയാതിക്രമം അരങ്ങേറിയത്. ഞാന്‍ നിങ്ങള്‍ ഇന്ത്യക്കാരെ വെറുക്കുന്നു. മികച്ച ജീവിതത്തിനു വേണ്ടിയാണ് ഈ ഇന്ത്യക്കാരെല്ലാം അമേരിക്കയില്‍ വന്നിരിക്കുന്നതെന്നും പറയുന്ന യുവതി ഇതിനിടയിലെല്ലാം അശ്ലീല വാക്കുകളും ഉരുവിടുന്നുണ്ടായിരുന്നു. വംശീയാധിക്രമം നടത്തുന്ന ദൃശ്യങ്ങള്‍ ഇന്ത്യന്‍ വംശജര്‍ മൊബൈലില്‍ പകര്‍ത്തുന്നതിനിടെ അക്രമി ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു.

 

ഇന്ത്യയില്‍ മികച്ച ജീവിതമാണുള്ളതെങ്കില്‍ നിങ്ങള്‍ എന്തിനാണ് ഇവിടെ വന്നിരിക്കുന്നതെന്ന് അക്രമി ഇന്ത്യക്കാരോട് ആക്രോശിച്ചു. താന്‍ മെക്‌സിക്കനാണെങ്കിലും ജനിച്ചത് യുഎസിലാണെന്ന് അക്രമി ഇന്ത്യന്‍ വനിതകളോട് പറയുന്നുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക