07
May 2024
Tue
07 May 2024 Tue
yound doctor electrocuted while charging laptop

ചെന്നൈയില്‍ പരിശീലനത്തിനെത്തിയ യുവഡോക്ടര്‍ ലാപ്ടോപ് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. നാമക്കല്‍ സ്വദേശി ഡോ. ശരണിത(32)ആണ് മരിച്ചത്. ചെന്നൈയിലെ കില്‍പോക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ പരിശീലനത്തിനെത്തിയതായിരുന്നു ശരണിത.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പല തവണ ഫോണ്‍ വിളിച്ചിട്ടും ശരണിതയെ കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഹോസ്റ്റല്‍ അധികൃതര്‍ മുറിയിലെത്തി നോക്കിയപ്പോള്‍ ചാര്‍ജര്‍ കൈയില്‍ പിടിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു ശരണിത.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഉദയകുമാര്‍ കോയമ്പത്തൂരില്‍ ഡോക്ടറാണ്. ഇവര്‍ക്ക് അഞ്ച് വയസുള്ള കുട്ടിയുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക