07
Jan 2024
Wed
07 Jan 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണൂര്‍: പാവനാത്മാ കപ്പൂച്ചിന്‍ സഭാംഗമായ ഫാ. സിറില്‍ ഇമ്മാനുവേല്‍ കുറ്റിക്കല്‍ (37) അന്തരിച്ചു. നിലമ്പൂര്‍ മണിമൂളി സ്വദേശിയാണ്. കപ്പൂച്ചിന്‍ സഭയുടെ കണ്ണൂര്‍ പാവനാത്മ പ്രൊവിന്‍സിലെ വൈദികനായിരുന്നു. 2015 നവംബര്‍ 14ന് മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടത്തില്‍ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ബംഗ്ലാദേശിലും കുവൈത്തിലും ഉത്തരേന്ത്യയിലും മിഷണറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് ഉച്ചവരെ കോഴിക്കോട് കുണ്ടായിത്തോട് സെന്റ് ആന്റണീസ് ആശ്രമ ദേവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ശേഷം കപ്പുച്ചിന്‍ സഭയുടെ കണ്ണൂര്‍ ഇരിട്ടി പട്ടാരത്തുള്ള വിമലഗിരി ആശ്രമത്തിലേക്ക് കൊണ്ടുപോകുകയും നാളെ രാവിലെ 10 മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ നടത്തുകയും ചെയ്യും. മണിമൂളി കുറ്റിക്കല്‍ തോമസിന്റെയും മോഹിനിയുടെയും മകനാണ്. സഹോദരന്‍ അഗസ്റ്റിന്‍ തോമസ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക