വാടക വീട്ടില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച 19 കിലോഗ്രാം കഞ്ചാവുമായി യുവദമ്പതികളെ പോലീസ് പിടികൂടി. തിരുവനന്തപുരം തൈക്കാട് ജഗതിയില്‍ വിജയകാന്ത്(വിജി-29), ഭാര്യ സുമ (28) എന്നിവരെയാണ് മലയിന്‍കീഴ് പോലീസ് പിടികൂടിയത്.
|
മലയിന്‍കീഴ് സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. ഈ വീട്ടിലേക്ക് ധാരാളം പേര് വന്നു പോവുന്നതായി വിവരം ലഭിച്ച പോലീസ് പരിശോധനയ്ക്കെത്തുകയായിരുന്നു.
കിടപ്പു മുറിയില്‍ ചാക്കിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒരു മാസം മുന്‍പാണ് ഇവര്‍ വീട് വാടകയ്ക്കെടുത്തതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


