12
Feb 2024
Thu
12 Feb 2024 Thu
young kerala teacher dies in riyad due to heart attack

മലയാളി അധ്യാപിക ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദിയിലെ റിയാദില്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ സ്വദേശിനി വീണാ കിരണ്‍(37)ആണ് മരിച്ചത്. റിയാദ് മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപികയാണ്. (young kerala teacher dies in riyad due to heart attack)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധന്‍ രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വീണയെ റിയാദിലെ ഹയാത്ത് നാഷണല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും വൈകീട്ട് ആറോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 17 വര്‍ഷമായി പ്രവാസിയാണ്. വീണയുടെ ഭര്‍ത്താവ് കിരണ്‍ ജനാര്‍ദ്ദനന്‍ റിയാദില്‍ മലാസിലുള്ള ഇന്റര്‍നാഷണല്‍ സോഫ്റ്റ് വെയര്‍ കമ്പനിയിലെ ടെക്നിക്കല്‍ എന്‍ജിനീയറാണ്. മകള്‍: അവന്തികാ കിരണ്‍ (മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍). നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക