ദുബൈ ഫ്‌ളൈ എമിറേറ്റ്‌സ് ഉദ്യോഗസ്ഥയായ നവവധു പാലക്കാട്ടെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍; കേസെടുത്ത് പൊലീസ്
|
പാലക്കാട്: ദുബൈ ഫ്‌ളൈ എമിറേറ്റ്‌സ് ഉദ്യോഗസ്ഥയായ നവവധു പാലക്കാട്ടെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പുണ്യംകാവ് തോട്ടുപാലം ‘റിഥ’ത്തില്‍ നര്‍മദയെ (28) ആണ് ചൊവ്വാഴ്ച രാത്രി 11ന് സാരിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഭര്‍ത്താവ് കുനിശ്ശേരി സ്വദേശി രാധാകൃഷ്ണനില്‍ നിന്നും പുതുനഗരം പൊലീസ് മൊഴിയെടുത്തു. രണ്ടുവര്‍ഷം ഒരുമിച്ച് താമസിച്ച ഇവര്‍ കഴിഞ്ഞമാസമാണ് വിവാഹിതരായത്. അച്ചനും അമ്മയും മരിച്ച നര്‍മദയ്ക്ക് അമ്മയുടെ അമ്മ രഞ്ജിതം മാത്രമാണ് അടുത്ത ബന്ധുവായിട്ടുള്ളത്.
പാലക്കാട്ടെ ചേരിപ്രദേശത്തു വളര്‍ന്ന നര്‍മദ ദുബായില്‍ ഫ്‌ളൈ എമിറേറ്റ്‌സ് വിമാനക്കമ്പനിയില്‍ ഉദ്യോഗസ്ഥയായി ജോലി നോക്കി വരികയായിരന്നു. സ്വന്തം അധ്വാനത്തില്‍ പെരുവെമ്പില്‍ വാങ്ങിയ സ്ഥലത്ത് വീടുവെച്ച് താമസിക്കുകയായിരുന്നു. ഭര്‍ത്താവുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി അമ്മൂമ്മ രഞ്ജിതം പറഞ്ഞു.
പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം അമ്മൂമ്മയുടെ പാലക്കാട്ടെ വീട്ടില്‍ മൃതദേഹം എത്തിച്ചു. ഇന്ന് രാവിലെ ഒമ്പതിന് ചന്ദ്രനഗര്‍ വൈദ്യുതശ്മശാനത്തില്‍ സംസ്‌കരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





