ആലപ്പുഴ: അവധി കഴിഞ്ഞ് ദുബൈയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ചുനക്കര പോണാല്‍ പടീറ്റതില്‍ ജിയോ വില്ലയില്‍ അനില്‍ പി ജോര്‍ജിന്റെയും അടൂര്‍ ഏനാത്ത് പുതുശേരി കാവിള പുത്തന്‍വീട്ടില്‍ ഓമനയുടെയും മകന്‍ സ്വരൂപ് ജി അനില്‍ (29) ആണ് മരിച്ചത്.
|
ഞായറാഴ്ച രാത്രി 11മണിയോടെയാണ് സംഭവം. പുലര്‍ച്ചെ 4.30ന് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തില്‍ ദുബായിലേക്കു പോകാന്‍ ഞായറാഴ്ച രാത്രി വീട്ടില്‍നിന്നു യാത്ര ചോദിച്ച് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ചെങ്ങന്നൂര്‍ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബായ് യുറാനസ് എയര്‍ കണ്ടിഷന്‍ റഫ്രിജറേഷന്‍ ട്രേഡിങ് കമ്പനി മാനേജിങ് പാര്‍ട്‌നറായ സ്വരൂപ് 3 മാസമായി നാട്ടിലുണ്ടായിരുന്നു.
മൃതദേഹം വ്യാഴാഴ്ച (30 ന്) രാവിലെ 9 നു വസതിയില്‍ കൊണ്ടുവരും. 11.30 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം ചുനക്കര സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ സംസ്‌കാരം നടക്കും. മാതാവ്: അടൂര്‍ ഏനാത്ത് പുതുശേരി കാവിള പുത്തന്‍വീട്ടില്‍ ഓമന അനില്‍. സഹോദരന്‍: വിവേക് ജി.അനില്‍ (ദുബായ് സഹാറ ഗ്രൂപ്പ് കമ്പനി മാനേജിങ് പാര്‍ട്ണര്‍). വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്റര്‍നാഷനല്‍ അഫയേഴ്‌സ് മോഡറേറ്റര്‍ ഡോ. മാത്യൂസ് ജോര്‍ജ് ചുനക്കരയുടെ സഹോദര പുത്രനാണ്.
young man collapsed and died while preparing to return to Dubai





