05
Aug 2023
Mon
05 Aug 2023 Mon

ആലപ്പുഴയില്‍ ഓടുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ: മാവേലിക്കരയില്‍ ഓടുന്നതിനിടെ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കണ്ടിയൂര്‍ കൃഷ്ണ പ്രകാശ് (35) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 12.30 ന് ആണ് സംഭവം. കാര്‍ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. മാവേലിക്കര ഗേള്‍സ് സ്‌കൂളിനു സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയായിരുന്നു കൃഷ്ണ പ്രകാശ്.

സാങ്കേതിക വിദഗ്ധരും വാഹന വിദഗ്ധരും സ്ഥലത്തെത്തിയതായും വാഹനത്തിന് തീപിടിക്കാനുള്ള കാരണം പരിശോധിക്കുകയാണെന്നും പോലീസ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക