പഠനംപൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടേശേരിക്കുന്നേല് ദീപക് ജോര്‍ജ് വര്‍ക്കി (25) ആണ് മരിച്ചത്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
|
പൂനയില്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കി നാട്ടിലേക്കു തിരിച്ചുവന്നതായിരുന്നു ദീപക്. ബോംബെ ജയന്തി ട്രെയിനില്‍ കോട്ടയത്ത് വന്നിറങ്ങിയ യുവാവ് സാധനങ്ങളെല്ലാം പ്ലാറ്റ്ഫോമിലേക്ക് എടുത്തുവച്ച ശേഷമാണ് കണ്ണട എടുത്തില്ലെന്ന് ഓർമിച്ചത്. ഇത് എടുക്കാന്‍ തിരികെ ട്രെയിനിൽ കയറിയപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയി രുന്നു. പ്ലാറ്റ്ഫോം പിന്നിട്ട ട്രെയിനിൽനിന്നു ചാടിയിറങ്ങാൻ ശ്രമിക്കവെ പാളത്തിനടിയിലേക്കു വീണ ദീപക്കിന്റെ ശരീരം ചക്രങ്ങൾ കയറി രണ്ടായി മുറിഞ്ഞുപോയി.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോട്ടയം ഈസ്റ്റ് പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. കോട്ടയം സ്റ്റാര്‍ ജങ്ഷനിലെ ആദം ടവറില്‍ പ്രവര്‍ത്തിക്കുന്ന ഇടശേരിക്കുന്നേല്‍ വണ്‍ ഗ്രാം ഗോള്‍ഡ് ജ്വല്ലറി ആന്‍ഡ് ട്രാവല്‍ ഏജന്‍സി ഉടമ ജോര്‍ജ് വര്‍ക്കിയാണ് പിതാവ്. സോളിയാണ് മാതാവ്. സഹോദരന് സന്ദീപ് (യുകെ)
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





