തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയുടെ ജഡം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കാലടി സ്വദേശി ആതിരയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആതിരയുടെ സുഹൃത്ത് ഇടുക്കി സ്വദേശിയായ അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.
|
ഏപ്രിൽ 29നാണ് സൂപ്പർമാർക്കറ്റ് ജീവനക്കാരിയായിരുന്ന ആതിരയെ കാണാതാവുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ അഖിലിനൊപ്പം ആതിര കാറിൽ കയറി പോകുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് സൂചന ലഭിച്ചത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
വെറ്റിലപ്പാറ ഭാഗത്ത് വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതേത്തുടർന്ന് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് അഖിൽ പറഞ്ഞു. ആതിരയുടെ സ്വർണം ഉൾപ്പെടെ ഇയാൾ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതുൾപ്പെടെയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





