03
Apr 2025
Sun
03 Apr 2025 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: ക്ഷേത്രോത്സവത്തിൽ പ​ങ്കെടുക്കാനെത്തിയ യുവാവിനെ ഒരുസംഘം മർദിച്ചുകൊന്നു.ക്ഷേത്രോത്സവത്തിൽ പ​ങ്കെടുക്കാനെത്തിയ യുവാവിനെ ഒരുസംഘം മർദിച്ചുകൊന്നു. അമ്പലക്കണ്ടി സ്വദേശി ബോബിയുടെ മകൻ സൂരജാ(20)ണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം ആളുകൾ ചേർന്നാണ് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. പാലക്കോട്ടുവയൽ പാലക്കണ്ടിയിലാണ്
ഇന്നലെ രാത്രിയിൽ ആണ് സംഭവം. കൊല്ലപ്പെട്ട സൂരജും ഒപ്പം പഠിച്ചിരുന്ന സുഹൃത്തുക്കളും തമ്മിൽ സംഘർഷമുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചേവായൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ സമീപവാസിയായ അച്ഛനും രണ്ടുമക്കളും ഉൾപ്പെടും. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക