തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് മരണം. തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് (19) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്.
|
ഇന്നലെ രാത്രി 12 മണിയോടെ പനയമുട്ടം മുസ്ലീം പള്ളിയുടെ സമീപത്ത് വെച്ചാണ് അപകടം നടന്നത്. പൊട്ടിവീണ വൈദ്യുതി ലൈനിലേക്ക് അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് കയറിയപ്പോഴാണ് ഷോക്കേറ്റത്. അക്ഷയ്ക്കൊപ്പമുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷപ്പെട്ടു. ബിരുദ വിദ്യാര്‍ഥിയാണ് മരിച്ച അക്ഷയ്.
കനത്തമഴയില്‍ മരക്കൊമ്പ് ഇടിഞ്ഞുവീണാണ് വൈദ്യുതി ലൈന്‍ പൊട്ടിയതെന്നാണ് പ്രാഥമിക വിവരം. ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞ് റോഡില്‍ വീണ ലൈനുകളിലേക്ക് യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് കയറുകയിരുന്നു. രാത്രി വൈകി കാറ്ററിങ് ജോലി കഴിഞ്ഞ് മടങ്ങിയ യുവാക്കള്‍ ആണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്നതിന് പിന്നാലെ ഒപ്പമുണ്ടായിരുന്നവരാണ് നാട്ടുകാരെ വിളിച്ചുകൂട്ടിയതും അക്ഷയിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചതും. ഇവരില്‍ നിന്ന് നെടുമങ്ങാട് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. വളരെ പഴക്കം ചെന്ന വൈദ്യുത പോസ്റ്റായിരുന്നു ഇവിടെ ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്.
മരിച്ച അക്ഷയിന്റെ മൃതദേഹം നെടുമങ്ങാട് ആശുപത്രിയിലേക്ക് മാറ്റി.
Youth dies after being electrocuted by a fallen power line in Thiruvananthapuram
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





