അമ്പലപ്പുഴ: അമ്പലപ്പുഴയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. വടക്ക് പഞ്ചായത്ത് വണ്ടാനം നേഴ്‌സിങ് കോളജിന് സമീപം തറമേഴം വീട്ടില്‍ നവാസ് – നൗഫി ദമ്പതികളുടെ മകന്‍ സല്‍മാന്‍ (20)ണ് മരിച്ചത്.
|
ഇന്നലെ വൈകിട്ട് 3.30 ഓടെ വണ്ടാനത്ത് കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സല്‍മാന്‍ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ മുങ്ങിത്താഴുന്നതുകണ്ട് ഒപ്പമുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു.
പുന്നപ്രയില്‍ നിന്ന് പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായിആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: നാദിര്‍ഷ, നൗഫല്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





