കോഴിക്കോട്: കൊടുവള്ളിയില്‍ തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച സിനിമ സ്‌റ്റൈലില്‍ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കൊണ്ടോട്ടിയില്‍നിന്നാണ് കണ്ടെത്തിയത്.
|
ഉപേക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകന്‍ അനൂസ് റോഷനെയാണ് കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് നാലു മണിയോടെ ആയുധങ്ങളുമായി കാറില്‍ എത്തിയ സംഘം വീട്ടില്‍ നിന്നും തട്ടിക്കൊണ്ട് പോയത്.
വിദേശത്തുവെച്ച് സഹോദരന്‍ അജ്മല്‍ റോഷനുമായി സാമ്പത്തിക ഇടപാട് നടത്തിയവരാണ് തട്ടിക്കൊണ്ടു പോകലിനു പിന്നിലെന്നു സംശയമുണ്ടായിരുന്നു. കുഴല്‍പണ-സ്വര്‍ണക്കടത്ത് സംഘത്തേയും പൊലീസ് സംശയിച്ചിരുന്നു.
അതിനിടെ തട്ടിക്കൊണ്ടു പോയവരുടെ ചിത്രങ്ങളടക്കം പൊലീസ് പുറത്തുവിട്ടിരുന്നു. കെ.എല്‍ 65 എല്‍ 8306 നമ്പര്‍ കാറിലാണ് സംഘം എത്തിയതെന്ന് പറയുന്നു. എന്നാല്‍ ഈ കാര്‍ നമ്പര്‍ വ്യാജമാണെന്നു പിന്നീട് കണ്ടെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





