28
Apr 2023
Fri
28 Apr 2023 Fri

ആലപ്പുഴ: അരൂരിലെ ചന്തിരൂരില്‍ യുവാവിനെ സിമന്റ് കട്ടകൊണ്ട് മുഖത്തിടിച്ച് കൊലപ്പെടുത്തി. ചന്തിരൂര്‍ പാറ്റു വീട്ടില്‍ ഫെലിക്‌സ് (28) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ തമ്മിലുള്ള പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് പോലീസ് നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ രാത്രിയാണ് ഫെലിക്‌സ് മൂന്നാറില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ഏതാനും സുഹ്യത്തുക്കള്‍ വീട്ടിലെത്തി ഫെലിക്‌സിനെ വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ഇവര്‍ സമീപത്തുള്ള ഒഴിഞ്ഞ പറമ്പില്‍ ഒന്നിച്ചുകൂടി. രാത്രി പത്തരയോടെ ഫെലിക്‌സിനെ മുഖത്ത് മാരക മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 12 മണിയോടെ ഫെലിക്സ് മരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഹോളോബ്രിക്സ് കട്ടകൊണ്ട് ഒന്നിലധികം തവണ മുഖത്തിടിച്ചതാണെന്നാണ് സംശയം.