തൃശൂര്‍: മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെകത്തിക്കുത്ത്. ഒരാള്‍ കൊല്ലപ്പെട്ടു. വെളത്തൂര് മനക്കൊടി സ്വദേശി ചുള്ളിപറമ്പില്‍ വീട്ടില്‍ സുഭാഷ് ചന്ദ്രബോസിന്റെ മകന് അക്ഷയ് (21) ആണ് മരണപ്പെട്ടത്. അഞ്ച് പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. ( youth-stabbed-to-death-during-murkanad-shiva-temple-festival )
|
മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ചാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് പിന്നാലെയാണ് സംഭവം. ആക്രമണത്തില്‍ 6 പേര്‍ക്കാണ് കുത്തേറ്റത്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
ആനന്ദപുരം സ്വദേശി കൊല്ലപറമ്പില്‍ ഷിജുവിന്റെ മകന് സഹില്‍, മൂര്‍ക്കനാട് സ്വദേശി കരിക്കപറമ്പില്‍ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടില്‍ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടില്‍ സന്തോഷ് ,തൊട്ടിപ്പാള്‍ സ്വദേശി നെടുമ്പാള്‍ വീട്ടില്‍ നിഖില്‍ എന്നിവരാണ് പരിക്കേറ്റ് ചികില്‍സയിലുള്ളത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





