01
Nov 2023
Sat
01 Nov 2023 Sat

honey trap case: മലപ്പുറത്തെ യൂട്യൂബറെ കൊച്ചിയിലെ ഹോട്ടലിലെത്തിച്ച് നഗ്നയായ യുവതിക്കൊപ്പം ഫോട്ടോയെടുത്ത് ഭീഷണി; 4 പേര്‍ അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: മലപ്പുറത്തെ യൂട്യൂബറെ കൊച്ചിയിലെ ഹോട്ടലിലെത്തിച്ച് ഹണി ട്രാപ്പില്‍ കുടുക്കിയ സംഭവത്തില്‍ രണ്ട് യുവതികളും രണ്ട് യുവാക്കളും അറസ്റ്റില്‍. കൊല്ലം ചടയമംഗലം വലിയകുഴി നൗഫല്‍ മന്‍സിലില്‍ അല്‍ അമീന്‍ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കല്‍ അഭിലാഷ് (28), ശാന്തന്‍പാറ ചെരുവില്‍ പുത്തന്‍ വീട്ടില്‍ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടില്‍ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്. ആലുവയില്‍ താമസിച്ച് ഫാമിലി കൗണ്‍സലിങ് നടത്തുന്ന യൂട്യൂബറെ ഫോണില്‍ വിളിച്ച് സംഘത്തിലെ അക്ഷയ സൗഹൃദം സ്ഥാപിച്ചു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സഹോദരന് കൗണ്‍സലിങ് നല്‍കണമെന്ന് പറഞ്ഞാണ് അക്ഷയ ഇയാളെ കൂത്താട്ടുകുളത്തെ ഹോട്ടലിലേക്ക് വിളിപ്പിച്ചത്. ലോഡ്ജില്‍ വെച്ച് അക്ഷയ നല്‍കിയ പാനീയം കുടിച്ച് മയങ്ങിപ്പോയെന്നും മയക്കം വിട്ടെഴുന്നേറ്റപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയെ ആണ് കണ്ടതെന്നും യൂട്യൂബര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്നീട് മുറിക്ക് പുറത്തു നിന്നിരുന്ന സംഘാംഗങ്ങളായ അല്‍ അമീന്‍, അഭിലാഷ്, അക്ഷയ എന്നിവര്‍ മുറിയിലെത്തി. യുവതികള്‍ വിവസ്ത്രരായി യൂട്യൂബറിനൊപ്പം ചേര്‍ത്തുനിര്‍ത്തി ഫോട്ടോയും വീഡിയോയും എടുത്തു. ഇത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കാതിരിക്കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. തന്റെ പക്കലുണ്ടായ 11,000 രൂപ ഫോണ്‍ വഴി അക്ഷയയുടെ അക്കൗണ്ടിലേക്ക് കൈമാറി. കാര്‍ അക്ഷയയുടെ പേരില്‍ എഴുതി വാങ്ങുകയും ചെയ്തു. തുടര്‍ന്ന് യൂട്യൂബറെ കൂത്താട്ടുകുളം ബസ് സ്റ്റാന്‍ഡില്‍ ഇറക്കിവിട്ടു. സംഭവത്തിനു ശേഷം വ്യാഴാഴ്ച യൂട്യൂബര്‍ കൂത്താട്ടുകുളം പോലീസില്‍ പരാതി നല്‍കി.

ഡിവൈ.എസ്.പി. ടി.ബി വിജയന്റെ നിര്‍ദേശപ്രകാരം കൂത്താട്ടുകുളം സ്‌റ്റേഷന്റെ ചുമതല വഹിക്കുന്ന പിറവം സബ് ഇന്‍സ്‌പെക്ടര്‍ എം.എ. ആനന്ദിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നുപേരെ കരിങ്ങാച്ചിറ ഭാഗത്തു നിന്നും ആതിരയെ ഇടപ്പള്ളിയില്‍ നിന്നുമാണ് പിടികൂടിയത്. യൂട്യൂബറില്‍ നിന്നും തട്ടിയെടുത്ത കാറില്‍ കറങ്ങുകയായിരുന്നു ഇവര്‍. അഭിലാഷ് വാടകക്കെടുത്ത കൂത്താട്ടുകുളത്തെ മുറിയിലാണ് സംഭവം നടന്നത്. വാഹനത്തിന്റെ രജിസ്‌ടേഷന്‍ നമ്പര്‍, മൊബൈല്‍ ഫോണ്‍ എന്നിവ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലാകുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക