30
Oct 2023
Wed
30 Oct 2023 Wed

സൗദി വനിത നൽകിയ
ലൈംഗിക അതിക്രമ കേസിൽ യുട്യൂബർ ഷാക്കിർ സുബാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി.
താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷാക്കിര്‍ പറഞ്ഞു.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചു നടന്ന കൂടിക്കാഴ്ചയ്ക്കിടെ തന്റെ പങ്കാളിയെ മുറിക്കു പുറത്തു നിർത്തിയ ശേഷം ഷാക്കിർ കയറിപ്പിടിച്ചുവെന്നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ യുവതി നൽകിയ പരാതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ മാസം 18നാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഷാക്കിറിനെതിരെ കേസെടുത്തത്. വിദേശത്തായിരുന്ന ഷാക്കിർ ഹൈക്കോടതിയിൽ നിന്ന് ഉപാധികളോടെ ഇടക്കാല ജാമ്യം സമ്പാദിച്ചിരുന്നു. യുവതിയുടെ പരാതി ഹണി ട്രാപ്പാണെന്നാണ് ഷാക്കിർ മുമ്പ് പ്രതികരിച്ചത്. യുവതിയും ലിവിങ് ടുഗദർ പങ്കാളിയായ മലയാളിയും കൂടി തന്നെ ഹോട്ടലിൽ വന്നു കണ്ടുവെന്നും ശേഷം തന്റെ ആഡംബര കാറിൽ നഗരം ചുറ്റിയ ശേഷം യാത്ര പറഞ്ഞുവെന്നുമാണ് ഷാക്കിറിന്റെ വിശദീകരണം.