23
Jan 2025
Fri
23 Jan 2025 Fri
Yusuf Al Qaradawi’s son detained by UAE

അന്തരിച്ച ഇസ് ലാമിക പണ്ഡിതന്‍ യൂസുഫ് അല്‍ ഖറദാവിയുടെ മകന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ ഖറദാവിയെ യുഎഇ കസ്റ്റഡിയിലെടുത്തു. ലബനാനില്‍ നിന്ന് നാടുകടത്തിയതിനു പിന്നാലെയാണ് യുഎഇ അബ്ദുല്‍ റഹ്‌മാനെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബര്‍ 28ന് സിറിയയില്‍ നിന്ന് അതിര്‍ത്തി കടന്ന് ലബനാനില്‍ എത്തിയ അബ്ദുല്‍ റഹ്‌മാന്‍ അല്‍ ഖറദാവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അബ്ദുല്‍ റഹ്‌മാനെ തങ്ങള്‍ക്കു വിട്ടുനല്‍കണമെന്ന് ഈജിപ്തും ആവശ്യപ്പെട്ടിരുന്നു. നേരത്തേ ഈജിപ്ത് അബ്ദുല്‍ റഹ്‌മാനെതിരേ അഞ്ചുവര്‍ഷത്തെ തടവ് വിധിച്ചിരുന്നു. രാജ്യത്തിനെതിരേ പ്രവര്‍ത്തിച്ചതിനും ഭീകരവാദത്തെ പ്രോല്‍സാഹിപ്പിച്ചതിനുമായിരുന്നു ശിക്ഷ.

പൊതുസുരക്ഷയെ തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് യുഎഇ അധികൃതരുടെ അഭ്യര്‍ഥന മാനിച്ച് അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് – ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഡാറ്റ ബ്യൂറോ പുറപ്പെടുവിച്ച താല്‍ക്കാലിക അറസ്റ്റ് വാറണ്ടിനെ തുടര്‍ന്നാണ് ലബനാന്‍ അബ്ദുല്‍ റഹ്‌മാനെ കൈമാറിയത്. സുരക്ഷയെയും സുസ്ഥിരതയെയും തകര്‍ക്കാന്‍ ലക്ഷ്യമിടുന്ന ഏതൊരാള്‍ക്കെതിരേയും തങ്ങള്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് യുഎഇ ആവര്‍ത്തിച്ചതായി വാര്‍ത്താ ഏജന്‍സിയായ വാം അധികൃതരെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക