2002 ഗുജറാത്ത് വംശഹത്യാ അതിജീവിതയും കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ ഭാര്യയുമായ സാകിയ ജാഫ്രി(86) അന്തരിച്ചു. അഹമ്മദാബാദില്‍ വെച്ചാണ് അന്ത്യം. ്
2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബാര്‍ഗ് ഹൗസിങ് സൊസൈറ്റിയില്‍ അതിക്രമിച്ച് കയറിയ ഹിന്ദുത്വ അക്രമികളാണ് ഇഹ്സാന്‍ ജാഫ്രിയെയും ഇവിടെ അഭയം തേടിയവരെയും കൊലപ്പെടുത്തിയത്.
|
അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ ഇഹ്സാന്‍ ജാഫ്രി നേരിട്ട് ഫോണില്‍ വിളിച്ച് സഹായം തേടിയെങ്കിലും സഹായമെത്തിയിരുന്നില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ സാക്കിയ ജാഫ്രി പിന്നീട് നടത്തിയിരുന്നു.
ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് 2006 മുതല്‍ സാകിയ ജാഫ്രി നിയമപോരാട്ടങ്ങള്‍ നടത്തിവരികയായിരുന്നു. നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയത് ചോദ്യം ചെയ്ത് സാകിയ ജാഫ്രി സുപ്രിംകോടതിയില്‍ ഹരജി നല്‍കിയെങ്കിലും ഇതു തള്ളുകയും ചെയ്തു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





