ക്രിസ്മസ് -പുതുവല്‍സരാഘോഷങ്ങള്‍ക്ക് ആഘോഷങ്ങള്‍ക്ക് ഇരട്ടി മധുരമേകാന്‍ ലക്ഷ്യമിട്ട് യുഎയിലെ ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റായ ഷാര്‍ജ മുവൈലയിലെ സഫാരിയില്‍ കേക്ക് ഫെസ്റ്റിന് തിരിതെളിഞ്ഞു. രുചി വൈവിധ്യങ്ങളില്‍ മധുരവും നിറങ്ങളും ചലിച്ചു നാല്‍പതോളം തരത്തിലുള്ള കേക്കുകളാണ് സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഹോട്ട് ഫുഡ് ആന്‍ഡ് ബേക്കറി വിഭാഗത്തില്‍ ഒരുക്കിയിട്ടുള്ളത്.
ഡിസംബര്‍ 19ന് സഫാരി ഹൈപ്പറില്‍ നടന്ന ചടങ്ങില്‍ യുഎഇയിലെ പ്രമുഖ റേഡിയോ ജോക്കിയും സിനിമാതാരവുമായ അര്‍ഫാസ് കേക്ക് ഫെസ്റ്റിവല്‍ ഉദ്്ഘാടനം ചെയ്തു. സഫാരി ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രതിനിധികള്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
|
സഫാരി റിച്ച് പ്ലം കേക്ക്, സര്‌പ്രൈസ് പ്ലം കേക്ക്, പ്രീമിയം പ്ലം കേക്ക്, ഡക്കറേറ്റഡ് ക്രിസ്തുമസ് കേക്കുകള്‍, ഫ്രഷ് ക്രീം കേക്ക്, ക്രിസ്തുമസ് യുലെലോഗ് കേക്ക്, ക്രിസ്തുമസ് ക്രീം കേക്ക്, ജിഞ്ചര്‍ ഹൗസ്, ക്രിസ്തുമസ് കുക്കീസ്, തുടങ്ങി 50ല്‍ പരം വ്യത്യസ്തമായ കേക്കുകളുടെ രുചിഭേദങ്ങളാണ് സഫാരി ബേക്കറി & ഹോട്ട് ഫുഡ് വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്.
വിദഗ്ധരായ കേക്ക് മേക്കര്‍മാരുടെ നേതൃത്വത്തില്‍ പ്രീമിയം ക്വാളിറ്റി ചേരുവകളാല്‍ സഫാരിയുടെ സ്വന്തം പ്രൊഡക്ഷന് യൂനിറ്റില്‍ തന്നെ തയ്യാറാക്കുന്നത് കൊണ്ട് ഗുണമേന്മ ഉറപ്പാക്കാന്‍ സാധിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. ക്രിസ്തുമസ്, ന്യൂ ഇയര് പ്രമാണിച്ച് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും, കസ്റ്റമേഴ്‌സിനും ഇഷ്ടാനുസരണം വ്യത്യസ്ത ഡിസൈനുകളില്‍ കേക്കുകള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് വാങ്ങാവുന്ന സൗകര്യവും സഫാരി ബേക്കറി & ഹോട്ട്ഫുഡില്‍ ലഭ്യമാണ്. ബുക്കിങ്ങ് നമ്പര്‍: 0547935999.



