19
Sep 2025
Tue
19 Sep 2025 Tue
POCSO case registered against kapyar and vikar

കാസര്‍കോട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 10 പേര്‍ അറസ്റ്റിലായത്. രാഷ്ട്രീയ നേതാവും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും ആര്‍പിഎഫ് ഉദ്യോഗസ്ഥരും ഫുട്‌ബോള്‍ പരിശീലകനുമടക്കം 14 പ്രതികളാണ് കേസിലുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതികളില്‍ അഞ്ചുപേര്‍ ജില്ലയ്ക്ക് പുറത്തായതിനാല്‍ കേസ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിലേക്കു കൈമാറി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ളവരാണ് പ്രതികള്‍. കുട്ടിയുമായി ഡേറ്റിങ് ആപ്പ് വഴി ബന്ധം സ്ഥാപിച്ച ശേഷം ജില്ലയ്ക്ക് അകത്തും പുറത്തും വിവിധ സ്ഥലങ്ങളില്‍ എത്തിച്ചാണ് പ്രതികള്‍ പീഡനം നടത്തിയത്.
16കാരന്റെ വീട്ടിലെത്തിയ ഒരാളെ മാതാവ് കണ്ടതാണ് വിവരം പുറത്തറിയാന്‍ കാരണം. മാതാവിനെ കണ്ടയുടനെ ഇയാള്‍ ഓടി ക്ഷപ്പെടുകയായിരുന്നു. പിന്നാലെ മാതാവ് ചന്തേര പോലീസില്‍ പരാതി നല്‍കി.

കുട്ടിയെ ചൈല്‍ഡ് ലൈനില്‍ ഹാജരാക്കി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. രണ്ടു വര്‍ഷമായി കുട്ടി പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയായിരുന്നു.
നിലവില്‍ 14 പോക്‌സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കാസര്‍കോട് ജില്ലയില്‍ മാത്രം എട്ടു കേസുകളാണുള്ളത്. പീഡനത്തിന് ശേഷം കുട്ടിക്ക് പ്രതികള്‍ പണം നല്‍കിയിരുന്നതായും വിവരമുണ്ട്. കേസില്‍ നാല് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ALSO READ: കൊല്ലത്ത് കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക