23
Sep 2025
Tue
23 Sep 2025 Tue
nun found hang dead in Kollam

കൊല്ലത്ത് കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര തമിഴ്‌നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക(33) ആണ് ജീവനൊടുക്കിയത്. കൊല്ലം നഗരത്തില്‍ ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപം പ്രവര്‍ത്തിക്കുന്ന നിത്യാരാധന മഠത്തിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. മൂന്നു വര്‍ഷമായി നിത്യാരാധന മഠത്തിലെ അന്തേവാസിയാണ് മേരി സ്‌കൊളാസ്റ്റിക്ക. കഴിഞ്ഞ ദിവസം ഇവരുടെ ബന്ധുക്കള്‍ മഠത്തിലെത്തിയിരുന്നു. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തിട്ടുണ്ട്.

ALSO READ: 600 കിലോമീറ്റര്‍ വാഹനമോടിച്ച് കാണാനെത്തിയ യുവതിയെ കാമുകന്‍ കൊലപ്പെടുത്തി