30
Sep 2024
Tue
30 Sep 2024 Tue
10 month old girl raped

10 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ബലാല്‍സംഗം ചെയ്തു. രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ഗുജറാത്തിലെ ഭറൂചിലെ പനോലി ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച ദിപക് കുമാര്‍ ലാല്‍ബാബു സിങ്ങ് എന്നയാളെ പോലീസ് പിടികൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്ന കുഞ്ഞിനെ പരിചയക്കാരനായ പ്രതി എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് മുത്തശ്ശി ഓടിയെത്തുമ്പോള്‍ പ്രതി രക്ഷപെടുകയായിരുന്നു.

നാട്ടുകാരാണ് ദീപക് കുമാറിനെ പിടികൂടി പോലീസിന് കൈമാറിയത്. പോക്‌സോ വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുഞ്ഞ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.

കുട്ടിയുടെ അമ്മ റസ്റ്റോറന്റ് ജീവനക്കാരിയാണ്. പ്രതി ഇടയ്ക്കിടെ വീട്ടില്‍ വരികയും കുഞ്ഞിനെ കളിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.