30
Jun 2024
Mon
30 Jun 2024 Mon
10 year old boy dies after fallen from toy train

മാളിലെ കളി തീവണ്ടിയില്‍ നിന്ന് വീണ് പത്തുവയസ്സുകാരന്‍ മരിച്ചു. ചണ്ഡീഗഡിലാണ് സംഭവം.എലേന്‍ഡ് മാളിലെ കളി തീവണ്ടിയില്‍ ഇരിക്കുകയായിരുന്ന ഷഹബാസ് എന്ന കുട്ടിയാണ് മരിച്ചത്. കളി തീവണ്ടിയിലെ ഒരു കോച്ച് മറിയുകയും ഈ സമയം കുട്ടി തെറിച്ചുവീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാളിനുള്ളില്‍ ഓടുന്ന കളി തീവണ്ടി വളവ് തിരിയുന്നതിനിടെയാണ് പിന്നിലെ കോച്ച് മറിഞ്ഞത്. ഷഹബാസിന്റെ ബന്ധുവായ മറ്റൊരു കുട്ടിയും ഇതേ കോച്ചിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കളി തീവണ്ടി ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.